vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് 1,00,69,673 പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 26,89,731 പേർക്ക് രണ്ടാം ഡോസ് നൽകി. ആകെ 1,27,59,404 ഡോസ് വാക്‌സിൻ നൽകി. 12,33,315 പേർക്ക് ആദ്യ ഡോസ് നൽകിയ എറണാകുളം ജില്ലയാണ് ഒന്നാമത്. 11,95,303 ഡോസ് നൽകി തിരുവനന്തപുരം രണ്ടാമതെത്തി . തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾ പത്ത് ലക്ഷത്തിലധികം ഡോസ് വീതം നൽകി.

51,99,069 സ്ത്രീകളും 48,68,860 പുരുഷൻമാരും വാക്‌സിൻ സ്വീകരിച്ചു. 1,16,41,451 ഡോസ് കൊവിഷീൽഡും 11,17,931 ഡോസ് കൊവാക്‌സിനുമാണ് നൽകിയത്. സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്‌സിനാണ് ലഭിച്ചത്.