agri

നഗരൂർ : നഗരൂർ പഞ്ചായത്തിലെ കോട്ടക്കൽ പാടശേഖരത്തിൽ ഞാർ നടീൽ യന്ത്രം ഉപയോഗിച്ചുള്ള നെൽ കൃഷിക്ക് തുടക്കമായി. കൃഷിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിതയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, വികസനകാര്യ മെമ്പർ വിജയലക്ഷ്മി, വാർഡ് മെമ്പർ അനോബ് ആനന്ദ്, കൃഷി ഓഫീസർ രോഷ്‌ന, കൃഷി അസിസ്റ്റന്റ് മനീഷ്, മഹിളാ കിസാൻ സശാക്തീകരൻ പരിയോജന കോഓർഡിനേറ്റർ രജിത എന്നിവർ പങ്കെടുത്തു.