kavi

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഉണ്ണിക്കണ്ണൻ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർ അനുസ്‌മരണം സംഘടിപ്പിച്ചു. കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കവി എസ്. സുമേഷ് കൃഷ്ണൻ, ഉണ്ണിക്കണ്ണൻ സേവാ സമിതി പ്രസിഡന്റ് ഡി. കൃഷ്ണൻകുട്ടി നായർ, കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, ലക്ഷ്മി പി.എസ്, ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആർ.രാധീഷ്, സെക്രട്ടറി എം. സുകുമാരൻ നായർ, ശബരിനാഥ് രാധാകൃഷ്ണൻ, ബി.എസ്. ഉദയകുമാർ, കെ. രാജൻ, കെ. രതീഷ് കുമാർ, കെ. ദിപക് എന്നിവർ പങ്കെടുത്തു.