malayinkil

മലയിൻകീഴ്: മലയിൻകീഴ് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പൂർണ ഡിജിറ്റൽ പഠന സംവിധാനമൊരുക്കി പി.ടി.എ കമ്മിറ്റി ശ്രദ്ധേയമായി. അദ്ധ്യാപകരുടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന 35 വിദ്യാർത്ഥികൾക്ക് പി.ടി.എ കമ്മിറ്റിയും അദ്ധ്യാപകരും ചേർന്നാണ് 35 മൊബൈൽ ഫോണുകൾ നൽകിയത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ രക്ഷാകർത്താക്കൾക്ക് ഫോൺ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, വൈസ് പ്രസിഡന്റ് എസ്. സുരേഷ് ബാബു, ഗ്രാമപഞ്ചായത്തംഗം കെ. വാസുദേവൻനായർ, ഹെഡ്മിസ്ട്രസ് ടി.എസ്. ജയലേഖ, പ്രിൻസിപ്പൽ റജികുമാർ, ഡോ. ബീന, ജി.കെ. കുമാർ എന്നിവർ സംസാരിച്ചു.

(ഫോട്ടോ അടിക്കുറിപ്പ്....മലയിൻകീഴ് ഗവ. വി.എച്ച്.എസ് സ്കൂളിൽ പൂർണ ഡിജിറ്റൽ പഠനത്തിന് ആവശ്യമായ 35 മൊബൈൽ ഫോൺുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.അനിൽകുമാർ നിർവഹിക്കുന്നു.എം.അനി.കുമാ,ടി.എസ്.ശ്രീലേഖ എന്നിവർ സമീപം.)