കാട്ടാക്കട: വായനാവാരാചരണവുമായി ബന്ധപ്പെട്ട് കാട്ടാക്കട ബി.ആർ.സി പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളിലെ എല്ലാ സ്കൂളുകളിലെയും മൂന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ കുട്ടികൾക്ക് 'സ്നേഹപൂർവം' എന്ന പേരിൽ കത്തെഴുത്ത് സംഘടിപ്പിച്ചു. സബ് ജില്ലാതല ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു. ഗവ.എൽ.പി.എസ് കുളത്തുമ്മൽ,പി.ആർ. വില്യം ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികൾ തയ്യാറാക്കിയ കത്ത് കാട്ടാക്കട പോസ്റ്റോഫിസിലെ പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, ബി.ആർ.സി.ബി.പി.സി ശ്രീകുമാർ.എൻ, കുളത്തുമ്മൽ സ്കൂളിലെ പ്രഥമാദ്ധ്യാപിക ഷീല,പി.ടി.എ പ്രസിഡന്റ് മനോജ്, പി.ടി.എ പ്രതിനിധികൾ, അദ്ധ്യാപകർ,ബി.ആർ.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.