നെയ്യാറ്റിൻകര: എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ അധീനതയിലുള്ള ധനുവച്ചപുരം പലവക്കുളങ്ങര മഹാദേവ ക്ഷേത്രത്തിലെ മഹാവിഷ്‌ണുവിന്റെ പ്രതിഷ്ഠ വാർഷിക കർമ്മം തിരുവല്ല അരയാൽ കീഴില്ലം കേശവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പെരുമ്പാവൂർ കവുങ്ങംപിള്ളി സന്തോഷ് കൃഷ്‌ണൻ നമ്പൂതിരി നിർവഹിച്ചു. മേൽശാന്തി മുരുകൻ പോറ്റി, നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്‌ണകുമാർ, വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, യൂണിയൻ സെക്രട്ടറി ബി.എസ്. പ്രദീപ് കുമാർ, കൺവീനർ എ.വി. സുഭിലാൽ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പദ്മകുമാർ, രജി കുമാർ, ഗോപൻ, ക്ഷേത്രം മാനേജർ വിജയകുമാർ എന്നിവർ പങ്കെടുത്തു.