തിരുവനന്തപുരം: നിയമസഭാ സാമാജികർക്കായുള്ള ഓറിയന്റേഷൻ പ്രോഗ്രാം ഇന്ന് രാവിലെ 10.30ന് നിയമസഭാമന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്‌പീക്കർ എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സംസാരിക്കും.