തിരുവനന്തപുരം: ലോക്ക്‌ഡൗൺ നിബന്ധനകളിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇന്നുമുതൽ നിയന്ത്രിയ പ്രവേശനം അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി 16ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ ഇളവുകൾ ബാധകമായിരിക്കില്ലെന്ന് ദേവസ്വം ബോർഡ് പുറത്തിറക്കിയ മാർഗ്ഗരേഖയിൽ വ്യക്തമാക്കി. ഓരോ ദിവസത്തെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം.
പൂജാ സമയങ്ങൾ സാധാരണ പോലെ
ദർശനം ഒരേ സമയം 15 പേർക്കു മാത്രം
ഉഷപൂജ,ദീപാരാധന,ഉച്ചപൂജ,അത്താഴപൂജ എന്നീ സമയങ്ങളിൽ ഭക്തർക്ക് പ്രവേശനമില്ല
ദർശനത്തിനെത്തുന്നവർ മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കണം.
ശ്രീകോവിലിൽ നിന്ന് നേരിട്ട് പ്രസാദ വിതരണം നടത്തരുത്.
വഴിപാട് പ്രസാദങ്ങൾ നൽകാൻ ക്രമീകരണം ഏർപ്പെടുത്തണം
ഭക്തർക്ക് സാനിറ്റൈസർ സൗകര്യം ഉറപ്പാക്കണം
ബലിതർപ്പണ ചടങ്ങുകൾക്ക് ഒരേ സമയം 15 പേരിൽ കൂടരുത്
അന്നദാനം, സപ്താഹം,നവാഹം എന്നിവ അനുവദിക്കില്ല