പൂവാർ: ഇന്ധനവില വർദ്ധനയ്‌ക്കെതിരെ ജനതാദൾ (എസ്) കോവളം നിയോജക മണ്ഡലം കമ്മിറ്റി പൂവാർ പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ.എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്‌തു. ജനതാദൾ (എസ്) കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷനായി. നേതാക്കളായ വി. സുധാകരൻ, അഡ്വ.ജി. മുരളീധരൻ നായർ, കരുംകുളം വിജയകുമാർ, കെ. ചന്ദ്രശേഖരൻ, വൈ. പീറ്റർ പോൾ, എസ്. മുരുകൻ, കരിച്ചൽ ജ്ഞാനദാസ്, പുല്ലുവിള വിൻസെന്റ്, ടി. വിജയൻ, വിൻസി അലോഷ്യസ്, പുല്ലുവിള ജോയി എന്നിവർ സംസാരിച്ചു.