തിരുവനന്തപുരം: എസ്.എം.വി ഗവ.മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റ് തമ്പാനൂർ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ പൊതുലൈബ്രറി സ്ഥാപിക്കുന്നു. ഇന്ന് വൈകിട്ട് 4.30ന് ഫോർട്ട് ഡി.സി.പി എസ്. അനിൽദാസ് ഉദ്ഘാടനം ചെയ്യും. എസ്.എച്ച്.ഒ വൈ. മുഹമ്മദ് ഷാഫി, സ്‌കൂൾ പ്രിൻസിപ്പൽ വി. വസന്തകുമാരി, എൻ.ഗോപകുമാർ, എസ്. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.