dddd

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്നുമുതൽ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കും. രാവിലെ 3.45 മുതൽ 4.15 വരെ, 5.15 മുതൽ 6.15 വരെ, 8.30 മുതൽ 10 വരെ10.30 മുതൽ 11.15 വരെ വൈകിട്ട് 5 മുതൽ 6.15 വരെ 6.50 മുതൽ 7.20വരെ എന്നിങ്ങനെയാണ് ദർശന സമയം. ഒരേ സമയം ക്ഷേത്രത്തിൽ 15 ഭക്തരെ മാത്രമേ അനുവദിക്കൂ. ഓരോ 10 മിനിട്ടിലും ഓരോ നടകളിൽ കൂടി മൂന്ന് പേരെ വീതമാണ് പ്രവേശിപ്പിക്കുക. സാമൂഹിക അകലം പാലിച്ചാണ് ദർശനം നടത്തേണ്ടത്.