തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് ബുദ്ധിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരെ കൊള്ളയടിക്കുകയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെന്ന് കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ കൊട്ടാരക്കര പൊന്നച്ചൻ ആരോപിച്ചു. ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് സെക്രട്ടേറിയറ്റിന് സമീപത്തെ സപ്ലൈകോ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതാക്കന്മാരായ എം. ആബേൽ, പി. ടൈറ്റസ്, ആലിശേരി ശിവരാജൻ, രതീഷ് ഉപയോഗ്, ഇർഷാദ് തിരുമല, മോസസ്. എ എന്നിവർ പങ്കെടുത്തു.