olympic-day

തിരുവനന്തപുരം:അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച വെബിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പരസ്പര ബഹുമാനം, സൗഹൃദം, മികവ് എന്നീ മൂല്യങ്ങളാണ് ഒളിമ്പിക് ദിനം ഓർമ്മപ്പെടുത്തുന്നതെന്ന് ഗവർണർ പറഞ്ഞു.
കായികമന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം വിടപറഞ്ഞ കായിക താരം മിൽഖാസിംഗിനെ ചടങ്ങിൽ അനുസ്മരിച്ചു.ദേശീയ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ.നരിന്ദർ ദ്രുവ് മുഖ്യപ്രഭാഷണം നടത്തി. ജേക്കബ് പുന്നൂസ് ആശംസ അറിയിച്ചു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ, ട്രഷറർ എം.ആർ രഞ്ജിത്ത്,ജി.കിഷോർ തുടങ്ങിയവർ പങ്കെടുത്തു