vld-2

വെള്ളറട: വെള്ളറട സി. എച്ച്. സി യിലെ വാക്സിനേഷൻ സെന്ററിലെ ടോക്കൺ വിതരണ കേന്ദ്രത്തിൽ അനുഭവപ്പെടുന്ന വൻ തിരക്കിന് അടിയനിര പരിഹാരം കാണണമെന്ന് ആവശ്യം. വാക്സിൻ എടുക്കാൻ പുലർച്ചെ 4 മണിമുതൽ ആളുകൾ തടിച്ചുകൂടുകയാണ്. ഏറെ ജന സാന്ദ്രതയുള്ള പഞ്ചായത്തിൽ ഒരു സെന്റർ മാത്രമാണുള്ളത്. സമീപ പഞ്ചായത്തുകളിൽ ഉള്ളവരും ഇവിടെ എത്തുമ്പോൾ വൻ തിരക്കാകും. ഒരു ദിവസം 150നും 200 നു മിടയിലാണ് വാക്സിൻ നൽകുന്നത്. ആയിരത്തിലേറെപേരാണ് വാക്സിനുവേണ്ടി വരുന്നത്. തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ചൂണ്ടിക്കൽ ശ്രീകണ്ഠന്റെ നേതൃത്വത്തിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ജ്യോതിഷ്,​ സുരേഷ്,​ വിശാഖ്,​ തുടങ്ങിയവർ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു.

ക്യാപ്ഷൻ വെള്ളറട ഗവ: ആശുപത്രയിൽ വാക്സിനെടുക്കാൻ കാത്തുനിൽക്കുന്നവരുടെ നീണ്ട നിര