വെള്ളറട: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഒരുക്കി കുന്നത്തുകാൽ പഞ്ചായത്ത്. കുന്നത്തുകാൽ ഗവ: യു.പി.എസ്, സെന്റ് ജോൺസ് എച്ച്.എസ് ഉണ്ടൻ കോട്, എച്ച് ഡബ്ലിയു എൽ.പി.എസ്, എച്ച്.എസ്.എസ് ആനാവൂർ, എൽ.എം.എസ് യു.പി.എസ് പേരിൻപക്കോണം, പി.പി.എം എച്ച്.എസ് കാരക്കോണം, എൽ. എം.എസ് യു.പി.എസ് കോട്ടുക്കോണം എന്നിവയാണ് പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങൾ. അദ്ധ്യാപകർ തയ്യാറാക്കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി ഫോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ
നൽകി. രക്ഷിതാക്കൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു കൊണ്ട് സി.കെ. ഹരീന്ദ്രൻ എം.എൽ.എ സമ്പൂർണ്ണ ഓൺലൈൻ പഠന സൗകര്യങ്ങളുള്ള പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആർ അമ്പിളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി. കുമാർ സ്വാഗതം പറഞ്ഞു .