ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ വാക്‌സിനേഷൻ നടത്തിപ്പിൽ സി.പി.എമ്മിന്റെ രാഷ്ട്രീയ വത്കരണത്തിനും ഹെൽത്ത് ഇൻസ്‌പെക്ടറുടെ സ്വജന പക്ഷപാതത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ ബാലരാമപുരം ജംഗ്ഷനൻ, ബാലരാമപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധം മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. ഷിബുകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ശ്രീകണ്ഠൻ, സൗത്ത് മേഖല പ്രസിഡന്റ് റെജു ഐത്തിയൂർ, ജില്ലാ കമ്മിറ്റിയംഗം കോട്ടുകാൽകോണം സുനിൽ, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് പാറക്കുഴി അജികുമാർ, ഗ്രാമപഞ്ചായത്തു മെമ്പർമാരായ എൽ.വി. പ്രസാദ്, സുനിത ഐത്തിയൂർ, സുനിത പറക്കുഴി, ദേവി, മഞ്ജു, മേഖല ജനറൽ സെക്രട്ടറി കാവിൻപുറം സുരേഷ്, മണ്ഡലം കമ്മിറ്റിയംഗം രാജേഷ് ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.
caption: വാക്സിനേഷൻ നടത്തിപ്പിനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധം മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. ഷിബുകുമാർ ഉദ്ഘാടനം ചെയ്യുന്നു.