തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ പൗരാവകാശലംഘനത്തിലും ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ചും അനുബന്ധ മത്സ്യത്തൊഴിലാളി ഫെഡറേഷൻ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലും തൊഴിൽ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ നടത്തി. തിരുവനന്തപുരത്ത് ഏജീസിന് മുന്നിൽ നടന്ന സമരം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജനറൽ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി ഷാജഹാൻ വെട്ടുംപുറം,​ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ, ക്ലൈനസ് റൊസാരിയോ, ഇ. കെന്നടി, നാലാഞ്ചിറ ഹരി, ജി. അനിരുദ്ധൻ എന്നിവർ സംസാരിച്ചു.