പാറശാല: നിർദ്ധന കർഷക കുടുംബത്തിൽ നിന്നും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ആൻസിയെ ബി.ജെ.പി ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു. ജോർജിയയിൽ നിന്ന് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി തിരികെ എത്തിയ ചെങ്കൽ മര്യാപുരം മാർത്തോമാ ചർച്ചിന് സമീപം ബി.ജെ നിവാസിൽ ഭുവനചന്ദ്രൻ - ജയകുമാരി ദമ്പതികളുടെ മകളാണ് ആൻസി. ബി.ജെ.പി യുടെ ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ, നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി മോഹനൻ, മര്യാപുരം അഭേദാശ്രമം മഠം സെക്രട്ടറി മണികണ്ഠൻ, ബി.ജെ.പി പഞ്ചായത്ത് സെക്രറട്ടറി അനിൽ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: നിർദ്ധന കർഷക കുടുംബത്തിൽ നിന്നും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി ആൻസി ജെ.ബിയെ ബി.ജെ.പി ഭാരവാഹികൾ വീട്ടിലെത്തി അനുമോദിക്കുന്നു.