
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ ഓൺലൈനായി അപേക്ഷിച്ചവർക്ക് കൂടുതൽ കോഴ്സുകൾ അപേക്ഷയിൽ കൂട്ടിച്ചേർക്കാൻ അവസരം. www.cee.kerala.gov.in ൽ ഇന്ന് വൈകിട്ട് മൂന്നു മുതൽ 26ന് വൈകിട്ട് മൂന്നുവരെ സമയം നൽകും. ഹെൽപ്പ്ലൈൻ: 0471-2525300