കാട്ടാക്കട: വായനവാരത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ അധ്യാപകർ വിദ്യാർത്ഥികൾക്ക് വീടുകളിലെത്തിച്ചു നൽകുന്ന വീട് ഒരു വായനശാല പരിപാടിക്ക് ഉഴമലയ്ക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ലോക്ക്ഡൗൺ കാരണം സ്കൂളിലെത്തിലെത്താനാകാത്ത കുട്ടികൾക്കാണ് വായനയ്ക്കുള്ള അവസരം വീടുകളിലൊരുക്കുന്നത്. സ്കൂളിലെ മലയാളം വിഭാഗവും സ്കൂൾ ലൈബ്രറിയും ചേർന്നാണ് പി.ടി.എയുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെ ഒരുക്കിയ പുസ്തകവണ്ടി സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.ബിജു, വൈസ് പ്രസിഡന്റ് എസ്.എൻ.ബിജു, എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, ഹെഡ്മിസ്ട്രസ് ജി.ലില്ലി, സ്റ്റാഫ് സെക്രട്ടറി ടി.അനിൽകുമാർ, സ്കൂൾ ലൈബ്രേറിയൻ ആർ.ബിന്ദു എന്നിവർ പങ്കെടുത്തു.
caption: ഉഴമലയ്ക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലാരംഭിക്കുന്ന വീട് ഒരു വായനശാല പദ്ധതിയുടെ ഭാഗമായുള്ള പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ നിർവഹിക്കുന്നു.