kerala-university

തിരുവനന്തപുരം: കേരള സർവകലാശാല ഏപ്രിൽ19 ന് നടത്താനിരുന്ന നാലാം വർഷ ബി.എഫ്.എ (പെയിന്റിംഗ്, സ്‌കൾപ്പ്ച്ചർ ആൻഡ് അപ്ലൈഡ് ആർട്ട്) പരീക്ഷകൾ ജൂൺ 28ലേക്ക് പുനഃക്രമീകരിച്ചു.

ഏപ്രിൽ 27 മുതൽ നടത്താനിരുന്ന നാലാം സെമസ്​റ്റർ എം.എഡ് (2018 സ്‌കീം - റെഗുലർ ആൻഡ് സപ്ലിമെന്ററി, 2015 സ്‌കീം- സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജൂൺ 29 മുതൽ ആരംഭിക്കും.

മേയ് 17 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്​റ്റർ എം.എഡ് (2018 സ്‌കീം റെഗുലർ ആൻഡ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജൂൺ 30 മുതൽ നടത്തും.

ജൂൺ 29 ന് ആരംഭിക്കുന്ന അവസാനവർഷ ബി.ബി.എ (ആന്വൽ സ്‌കീം- പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.ബി.എ. (ഫുൾടൈം/യു.ഐ.എം./ട്രാവൽ ആൻഡ് ടൂറിസം/ഈവനിംഗ്) റെഗുലർ 2018 സ്‌കീം പരീക്ഷയുടെ മാ​റ്റിവച്ച ഇന്റേൺഷിപ്പ് ആൻഡ് വൈവാവോസി പരീക്ഷ ജൂൺ 28 ന് പുനഃരാരംഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ഓൺലൈനായും പരീക്ഷയിൽ ഹാജരാകാം.

പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്‌സൈ​റ്റിൽ ലഭ്യമാണ്.