dddd

തിരുവനന്തപുരം: കൊവിഡ് കാലത്ത് വെല്ലുവിളികൾ ഏറ്റെടുത്ത് പ്രവർത്തിച്ച ആംബുലൻസ് ഡ്രൈവർമാർ,​ ശവസംസ്കാരത്തിനായി സഹായിച്ചവർ എന്നിവരെ ആദരിച്ചു. നന്മ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി,​ കേരള ബേക്കറി അസോസിയേഷൻ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പേട്ട ഗവ. ബോയ്സ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്ന വാർ റൂമിലെ ജീവനക്കാരായ 45 പേരെയാണ് ആദരിച്ചത്. 2000 രൂപ വീതം വിലവരുന്ന ഭക്ഷ്യകിറ്റും ഇവർക്ക് സമ്മാനിച്ചു.

ക്രൈം അഡ്‌മിനിട്രേറ്റർ ഡി.സി.പി മുഹമ്മദ്‌ ആരിഫ്‌ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നന്മ ഫൗണ്ടേഷൻ മെമ്പർ ഫാ. സോണി മുണ്ടുനടയ്ക്കൽ,​ മുൻ കൗൺസിലർ ഐ.പി. ബിനു,​ പൊലീസുദ്യോഗസ്ഥനായ രാജേഷ്,​ ഡോ. സ്റ്റാൻലി,​ ബേക്കറി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.