തിരുവനന്തപുരം: 'ശുദ്ധമായ പാലുല്പാദനം" എന്ന വിഷയത്തിൽ ക്ഷീരകർഷകർക്ക് ജൂൺ 29ന് ചൊവ്വാഴ്ച രാവിലെ 11.30 മുതൽ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ പരിശീലനം നൽകും. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂൺ 25ന് വൈകിട്ട് 5ന് മുമ്പായി dtctvm99@gmail.com എന്ന ഇ മെയിലിൽ പേര്, മേൽവിലാസം, വാട്ട്സ് ആപ്പ് നമ്പർ എന്നിവ അയച്ച് രജിസ്റ്റർ ചെയ്യണമെന്ന് തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പൽ അറിയിച്ചു.