പാറശാല: കൊവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടെന്ന കണ്ടെത്തിയതോടെ കാരോട് പഞ്ചായത്തിനെ എ കാറ്റഗറിയിലേക്ക് മാറ്റി. രോഗ പകർച്ച നിരക്ക് തുടർച്ചയായി 30 ശതമാനത്തിലേറെയായി ഉറച്ച് നിന്ന പഞ്ചായത്തിൽ കഴിഞ്ഞ ദിവസം 6.84 ശതമാനമായതിനെ തുടർന്നാണ് ഇന്നലെ വീണ്ടും 2.94 ശതമാനമായി കുറഞ്ഞതും സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിപ്പിക്കാവുന്ന ബി കാറ്റഗറിയിലേക്കും മാറിയതും.
ജില്ലയിലെ തന്നെ അതിതീവ്ര വ്യാപനമുള്ള പഞ്ചായത്തുകളിൽ ഒന്നായ ഇവിടെ കൂടുതൽ ടെസ്റ്റുകൾ നടത്തി രോഗലക്ഷണങ്ങൾ കണ്ടവരെ മാറ്റി പാർപ്പിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തതിലൂടെയാണ് രോഗ വ്യാപനം തടയാൻ കഴിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ആർ. രാജേന്ദ്രൻ നായർ അറിയിച്ചു.