തിരുവനന്തപുരം: സ്ത്രീധന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്ന സ്റ്റേറ്റ് നോഡൽ ഓഫീസർ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിക്ക് ഇന്നലെ മൊബൈലിൽ ലഭിച്ചത് 108 പരാതികൾ. പരാതികൾ അറിയിക്കുന്നതിന് പൊലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തിൽ ഇ-മെയിൽ വഴി ഇന്നലെ 76 പരാതികൾ ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈൽ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്.
സ്റ്റേറ്റ് നോഡൽ ഓഫീസറുടെ നമ്പർ 9497999955. പരാതികൾ aparajitha.pol@kerala.gov.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഫോണ്‍ 9497996992.