liquor

തിരുവനന്തപുരം: മദ്യത്തിന്റെ വെയർഹൗസ് മാർജിൻ കൂട്ടിയതിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന ബാറുടമകളുമായി ഇന്നലെ സർക്കാർ നിർദ്ദേശപ്രകാരം നികുതിവകുപ്പ് സെക്രട്ടറിയും ബിവറേജസ് കോർപറേഷൻ എം.ഡിയും ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. ചർച്ചയിലെ വിവരങ്ങൾ സെക്രട്ടറി എക്സൈസ് മന്ത്രിക്ക് കൈമാറും. രണ്ടു ദിവസത്തിനുള്ളിൽ മന്ത്രി തീരുമാനം പ്രഖ്യാപിച്ചേക്കും. കൺസ്യൂമർ ഫെഡ് പ്രതിനിധികളും ചർച്ചയിലുണ്ടായിരുന്നു.