ചീരാണിക്കര: സി.പി.എം ചീരാണിക്കര വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും
പച്ചക്കറിക്കിറ്റും സാനിറ്റൈസറും മാസ്കും സൗജന്യമായി വിതരണം ചെയ്തു. സിവിൽ സപ്ളൈസ് വകുപ്പുമന്ത്രി അഡ്വ. ജി. ആർ. അനിൽ കറ്റയിൽ വസന്തയ്ക്ക് പച്ചക്കറികിറ്റ് നൽകി വിതരണം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.വി. ശ്രീകാന്ത് കറ്റയിൽ ചന്ദ്രന് സാനിറ്റൈസറും വാർഡ് മെമ്പർ എ. ഷീലജയ്ക്ക് മാസ്കും കൈമാറി.
ഡി.വൈ.എഫ്.ഐ നെടുമങ്ങാട് ബ്ളോക്ക് സെക്രട്ടറി എൽ.എസ്. ലിജു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി നൗഷാദ്, ലോക്കൽ കമ്മിറ്റിഅംഗം ചീരാണിക്കര ബി. പ്രദീപ് കുമാർ, ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡി.വൈ.എഫ്. ഐ മേഖല കമ്മിറ്റി അംഗങ്ങളായ അനൂപ്, അനീഷ്, പ്രശാന്ത് എന്നിവർ പങ്കെടുത്തു.