perunkadavila-panchayath

നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ രോഗികൾക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽക്യഷ്ണൻ നിർവ്വഹിച്ചു. പഴമല വാർഡിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.സുനിതകുമാരി കിടപ്പ് രോഗിയായ രവീന്ദ്രൻ നായർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്.സുരേന്ദ്രൻ, വികസനകാര്യ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ് സ്നേഹലത, ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ നായർ, ബിജിത്ത്, ലക്ഷ്മി ദേവി എന്നിവർ പങ്കെടുത്തു.

ഫോട്ടോ: പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ രോഗികൾക്ക് വാക്സിൻ നൽകുന്ന പദ്ധതി പ്രകാരം പഴമല വാർഡിൽ കിടപ്പ് രോഗിയായ രവീന്ദ്രൻ നായർക്ക് ആദ്യ ഡോസ് വാക്സിൻ നൽകുന്നു.