പാറശാല: ഇന്ധന വിലവർദ്ധനയ്ക്കെതിരെയും മത്സ്യബന്ധന നിരോധന നിയമങ്ങൾക്കെതിരെയും സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പൊഴിയൂർ പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണയും പൊഴിയൂർ മത്സ്യ അനുബന്ധ യൂണിയൻ സംഘടിപ്പിച്ച ധർണയും സി.ഐ.ടി.യു ഏരിയാ കമ്മിറ്റി സെക്രട്ടറി ആറ്റുപുറം വിജയൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല ജോയിന്റ് സെക്രട്ടറി എ. ഡാർവിൻ, ബ്ലോക്ക് പഞ്ചായത്ത് സോണിയ ആന്റണി, മേഴ്‌സി പീറ്റർ, ആന്റക്സ്, ലീൻ, സത്യനേശൻ, സ്റ്റീഫൻ, രാജു, ലോറൻസ്, റഷീദ് അലി, മാഹീൻ, ബഷീർ, അനീഷ് ആന്റക്സ് എന്നിവർ പങ്കെടുത്തു.