തിരുവനന്തപുരം: മിക്കച്ച സേവനവും ജോലിയിലെ ആത്മാർത്ഥയും കണക്കിലെടുത്ത് സർക്കാർ നൽകുന്ന സദ്സേവന രേഖയ്ക്ക് തിരുവനന്തപുരം നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ് അർഹനായി. മലപ്പുറം നഗരസഭാ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചിരുന്നപ്പോൾ നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് സർക്കാർ സദ്സേവന രേഖ നൽകി ഉത്തരവിറക്കിയത്. മലപ്പുറം നഗരസഭയുടെ സമഗ്ര ഭവന ചേരി വികസന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സെക്രട്ടറി നടത്തിയ ഇടപെടലുകളും കഠിന പ്രയത്നവും അംഗീകരിച്ചാണിത്.
കോഴിക്കോട് നഗരസഭയിൽ നിന്ന് ബിനു ഫ്രാൻസിസ് തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയായി നാല് മാസങ്ങൾക്ക് മുമ്പാണ് ചുമതലയേറ്റത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് അദ്ദേഹം.