satheesan

വെമ്പായം: വിദ്യാലയങ്ങളിൽ അദ്ധ്യാപകരോ പ്രഥമാദ്ധ്യാപകരോ ഇല്ലാതെയും വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠന സൗകര്യമൊരുക്കാതെയും വിദ്യാലയ വർ ഷം ആരംഭിച്ചതിലൂടെ സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം അവതാളത്തിലായിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.പി.ഐ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങളിലെ എല്ലാ അദ്ധ്യാപക ഒഴിവുകളിലും നിയമനം നടത്തുക. നിയമനം ലഭിച്ച ഗവൺമെന്റ് സ്ക്കൂൾ അദ്ധ്യാപകർക്ക് പ്രവേശനാനുമതി നൽകുക, എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, എല്ലാ വിദ്യാർത്ഥികൾക്കും സിജിറ്റൽ പഠന സൗകര്യമൊരുക്കുവാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുക. നാഥനില്ലാകളരിയായി മാറിയ 1700 പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമാദ്ധ്യപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധർണ കെ.പി.എസ്.ടി.എ. തിരുവനന്തപുരം റവന്യൂ ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. സമരത്തിൽ കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് എം. സലാഹുദീൻ സംസ്ഥാന വൈസ് പ്രസിഡന്റ് നിസ്സാം ചിതറ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പ്രദീപ് നാരായൺ ബിജു തോമസ്സ്, ജി. ആർ. ജിനിൽ ജോസ്സ്, ജെ. സജീന , ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, ജില്ലാ ട്രഷറർ ഷമീം ബിജു ജോബയ്, ആറ്റിങ്ങൽ സാബു തുടങ്ങിയവർ പങ്കെടുത്തു.