school

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഗവൺമെന്റ് യു.പി സ്കൂളിനെ സമ്പൂർണഡിജിറ്റൽ സ്കൂളായി പ്രഖ്യാപിച്ചു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത മുഴുവൻ കുട്ടികൾക്കും സ്മാർട്ട് ഫോണുകൾ നൽകിയാണ് സ്കൂൾ ഡിജിറ്റലായത്. സ്കൂൾ പി.ടി.എയുടെയും എസ്.ആർ.ജിയുടെയും നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സന്നദ്ധ പ്രവർത്തകർ, വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടെ 60 ഫോണുകൾ സ്വരൂപിച്ചതുവഴി സ്കൂളിലെ 84 കുട്ടികൾക്കും ഓൺലൈൻ സൗകര്യം ലഭിക്കും. ചടങ്ങിൽ സ്മാർട്ട് ഫോണുകളുടെ വിതരണവും സമ്പൂർണഡിജിറ്റൽ സ്കൂൾ പ്രഖ്യാപനവും ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്. ഷിഹാസ്, എച്ച്.എം ഇൻ ചാർജ് എസ്. അജിത്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ. ഷീല കുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി. അസീനബീവി, അരുണ സി. ബാലൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സജീന, ആർ. ഉഷാകുമാരി, എ.ഇ.ഒ.ഇ വിജയകുമാരൻ നമ്പൂതിരി, പി. സജി, സി. ശശിധരൻപിള്ള, സുമലക്ഷ്മി, എസ്. സൗമ്യ, എസ്. നഹാസ് എന്നിവർ പങ്കെടുത്തു.