school

മടവൂർ: സി.എൻ.പി.എസ് ഗവൺമെന്റ് എൽ.പി സ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്കായി ചൈത്രം ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ പഠനോപകരണങ്ങൾ വി.ജോയ് എം.എൽ.എ ഏറ്റുവാങ്ങി. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ, പി.ടി.എ പ്രസിഡന്റ് എൻ.കെ. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി.ദീപ, ബ്ലോക്കംഗം അഫ്സൽ, മടവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് സി.രവീന്ദ്രൻ ഉണ്ണിത്താൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു ദേവ്, വൈസ് പ്രസിഡന്റ് റസിയ .ബി.എം, വാർഡ് മെമ്പർമാരായ എം.എസ്. റാഫി, സിമി സതീഷ്, മടവൂർ സന്തോഷ് ടീച്ചർ ഇൻ ചാർജ് ബിന്ദു എന്നിവർ പങ്കെടുത്തു.