വെഞ്ഞാറമൂട്: പ്രൊഫ. ജി. ശങ്കരപ്പിള്ള ജന്മദിനാചരണം ആലന്തറ രംഗപ്രഭാതിൽ നടന്നു. രംഗപ്രഭാതും പ്രൊഫ ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഒഫ് പെർഫോമിംഗ് ആർട്സും സ്‌കൂൾ ഒഫ് ഡ്രാമയിലെ പൂർവ വിദ്യാർത്ഥികളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. "ഓർമ്മകളിലെ ശങ്കരപ്പിള്ള സാർ" എന്ന വിഷയത്തെക്കുറിച്ചാണ് പ്രധാനമായും സംവാദം നടന്നത്. ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രൊഫ ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഓഫ് പെർഫോമിംഗ് ആർട്സിന്റെ ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ പരിപാടികൾക്ക് നേതൃത്വം നൽകി. രംഗപ്രഭാത് പ്രസിഡന്റ് കെ.എസ്. ഗീത, രംഗപ്രഭാത് ചീഫ് കോഓർഡിനേറ്റർ എസ്. ഹരികൃഷ്ണൻ, ശങ്കരപ്പിള്ളയുടെ ശിഷ്യരും ആരാധകരും നാടക സിനിമ പ്രവർത്തകരുമായ ശ്യാമപ്രസാദ്, ജയസൂര്യ, ഡോ. ശ്രീനാഥ്, മാവേലിക്കര മോഹനൻ, മുരളീ മേനോൻ, വേണുഗോപാൽ, നരിപ്പറ്റ രാജു, പ്രകാശ്, ജയചന്ദ്രൻ, ആലിന്തറ ജി. കൃഷ്ണപിള്ള, വിളക്കുടി രാജേന്ദ്രൻ, നഗരൂർ ശ്രീ ശങ്കരാ കോളേജിലെ കുട്ടികളും അദ്ധ്യാപകരും രംഗപ്രഭാതിലെ കുട്ടികകളും രക്ഷിതാക്കളും രംഗപ്രഭാതിന്റെ പ്രവർത്തകരും ഓൺലൈൻ പരിപാടിയിൽ. പങ്കെടുത്തു.