വിതുര:തൊളിക്കോട് പഞ്ചായത്തിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനുള്ള ഫണ്ട് ശേഖരിക്കുന്നതിനായി യൂത്ത് കോൺഗ്രസ് തുരുത്തി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരം സ്നേഹപൊതികൾ എന്ന പേരിൽ ബിരിയാണി ചലഞ്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസ് തുരുത്തി മേഖലാപ്രസിഡന്റ് അൽഅമീൻ തുരുത്തി അദ്ധ്യക്ഷത വഹിച്ചു. പരപ്പാറ വാർ‌ഡ് മെമ്പർ ചായം സുധാകരൻ, തുരുത്തി വാർഡ് മെമ്പർ എന.എസ്.ഹാഷിം, കെ.എൻ. അൻസർ, മുബാറക്ക്, സിദ്ധീഖ്, എച്ച്. പീരുമുഹമ്മദ്, തൊളിക്കോട് ഷംനാദ്, യൂത്ത്കോൺഗ്രസ് ജില്ലാജനറൽസെക്രട്ടറി റമീസ്ഹുസൈൻ, തൊളിക്കോട്ഷാൻ, വിനേഷ്ചന്ദ്രൻ, പുളിമൂട് ഫൈസൽ, വൈ.എം.സിദ്ദീഖ്, അസ്ലം തേവൻപാറ, അഖിൽ, ഫൈസൽ, ഫൈസു, ഗോകുൽകൃഷ്ണ, ഫാറുക്ക് എന്നിവർ നേതൃത്വം നൽകി.