വിതുര: കൊവിഡ് വ്യാപനം രൂക്ഷമായതോടെ വിതുര പഞ്ചായത്തിലെ ആനപ്പാറ വാ‌ർഡിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇളവുകളോടെ ഒരാഴ്ചകൂടി നീട്ടുവാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചതായി വാ‌ർഡ് മെമ്പർ വിഷ്ണു ആനപ്പാറ അറിയിച്ചു. പലവ്യഞ്ജന, പച്ചക്കറി കടകൾ, രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്സൽസർവീസ് മാത്രം. കഴിഞ്ഞ ആഴ്ച ആനപ്പാറയിൽ 42 പേർക്ക് കൊവിഡ് പിടികൂടിയിരുന്നു. ഇപ്പോൾ 25 പേരാണ് ചികിത്സയിലുള്ളത്.വിതുര പഞ്ചായത്തിലെ പേപ്പാറ വാ‌ർഡിലെ പൊടിയക്കാലയിലും കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്നലെ മുതൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് അറിയിച്ചു.