dharna

വിതുര: വനംകൊള്ള നടത്തിയവരെ പിടികൂടുന്നതിനായി അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ( ഐ ) വിതുര, ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിതുര ഫോറസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ സത്യഗ്രഹം നടത്തി. മുൻ എം.എൽ.എ കെ.എസ്. ശബരിനാഥൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി. ഷിബുരാജ്, ആനപ്പാറ മണ്ഡലം പ്രസിഡന്റ് ഡി.അജയകുമാർ, ഡി.സി.സി.ജനറൽ സെക്രട്ടറി എൽ.കെ. ലാൽറോഷിൻ, മുസ്ലിംലീഗ് വിതുര മണ്ഡലം പ്രസിഡന്റ് ഷംനാദ്, ഡി.സി.സി.അംഗം വി.അനിരുദ്ധൻനായർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ആനപ്പാറ ഉദയൻ, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ബി.എൽ.മോഹനൻ, കെ.ആർ.വിജയൻ, എ.അനി, കെ.ജി.പ്രസന്നൻ, സി.ഷാജി, റോബിൻസൺ, മേമലഅൻസർ, ബി.ആർ.സുനിൽകുമാർ, ആനപ്പാറ വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ, ലേഖാകൃഷ്ണകുമാർ, സതീദേവി, ചന്ദ്രമോഹനൻ, തേവിയോട് ബിജു, ശ്രീനിവാസൻപിള്ള, രാജേന്ദ്രൻനായർ, തേവിയോട്‌മോഹനൻ, ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.