പാലോട്: പാലോട് പ്ലാവറ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിലും സീക്കൺ മോട്ടേർസിനു മുന്നിലും രൂപപ്പെട്ട ഗട്ടറുകളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്ക് പറ്റിയിട്ടും കുഴി നകത്താത്തതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാർ. ശബരിമല പാക്കേജിൽ 25 കോടി ചെലവിട്ട് നിർമ്മിച്ച റോഡാണ് ഇത്തരത്തിൽ തകർന്നിരിക്കുന്നത്.
ടാറിംഗ് നടക്കുന്ന സമയത്തും ഇങ്ങനെ പൊട്ടിപൊളിഞ്ഞിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ ഒട്ടിപ്പ് സൂത്രത്തിൽ ടാറ് തേച്ച് ആണ് പ്രശ്നം പരിഹരിച്ചത്.പ്ലാവറ സീക്കൺ ഓട്ടോമൊബൈൽസിനു മുന്നിലെ റോഡിൽ രൂപപ്പെട്ട കുഴിയിൽ വീണ് നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക് പറ്റി. മഴ പെയ്ത് വെള്ളം നിറഞ്ഞാൽ പിന്നെ അപകട പരമ്പരയാണ്. ഇത്രയും തുക ചെലവഴിച്ച് നിർമ്മിച്ച റോഡിൽ അപകടകരമായി രൂപപ്പെട്ട കുഴികൾ നികത്താനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ പറഞ്ഞു.