photo

പാലോട്: മുട്ടിൽ മരം കൊള്ളയ്ക്കെതിരെ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പാലോട് വില്ലേജ് ഓഫീസ് പടിക്കൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി. രാജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്. ബാജിലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവൻ, ബി.എൽ. കൃഷ്ണപ്രസാദ്, എസ്. ചന്ദ്രശേഖരപിള്ള, പി. രാജീവൻ, പത്മാലയം മിനിലാൽ, ബി. സുശീലൻ, അഡ്വ. അനിൽകുമാർ, ഫസിലുദീൻ, എ. അനസ്ഖാൻ, സബിൻ. എസ്, എന്നിവർ നേതൃത്വം നൽകി.