dddd
തിരുവനന്തപുരം: ക്ഷേത്രദർശനത്തിന് സർക്കാർ ഇളവ് നൽകിയതോടെ ആറ്രുകാൽ ക്ഷേത്രത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.

തിരുവനന്തപുരം: ക്ഷേത്രദർശനത്തിന് സർക്കാർ ഇളവ് നൽകിയതോടെ ആറ്രുകാൽ ക്ഷേത്രത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12വരെയും വൈകിട്ട് 5 മുതൽ രാത്രി 8 വരെയുമാണ് ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കുന്നത്. ഒരേ സമയം 15 പേരെ മാത്രമേ ദർശനത്തിനനുവദിക്കൂ. കൂട്ടമായി ഭക്തരെത്തി തുടങ്ങിയിട്ടില്ലെന്നും ഭക്തരുടെ എണ്ണം പതിവിനെക്കാൾ കുറവാണെന്നും ക്ഷേത്രം അധികൃതർ പറഞ്ഞു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലും നാല് നടയിലൂടെയും പ്രവേശനം അനുവദിക്കുന്നുണ്ട്. ഓരോ നടയിലും പത്ത് മിനിട്ടിനുള്ളിൽ മൂന്നുപേരെ വീതമാണ് പ്രവേശിപ്പിക്കുന്നത്.