തിരുവനന്തപുരം: 'നാക്' അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ശ്രീകാര്യം ലയോള കോളേജും ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി ഏകദിന ഓൺലൈൻ സിമ്പോസിയം സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. 70 കോളേജുകളിൽ നിന്നായി 260 ഓളം അദ്ധ്യാപകർ സിമ്പോസിയത്തിൽ പങ്കെടുത്തു. ലയോള സ്ഥാപങ്ങളുടെ റെക്ടർ ഫാ. സണ്ണി കുന്നപള്ളിൽ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. സജി പി.ജേക്കബ്, വൈസ് പ്രിൻസിപ്പൽ ഫാ. സാബു പി.തോമസ് തുടങ്ങിയവർ പങ്കെടുത്തു.