തിരുവനന്തപുരം: ഈ മാസം 30ന് സർവീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് പൊലീസ് ആസ്ഥാനത്തുവച്ച് പൊലീസ് കേഡറ്റുകൾ ഗാർഡ് ഒഫ് ഓണർ നൽകി. മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, എസ്.എം.വി ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ കേഡറ്റുകളാണ് ഗാർഡ് ഒഫ് ഓണർ നൽകിയത്. കേഡറ്റുകൾ ഡി.ജി.പിക്ക് ഉപഹാരങ്ങളും നൽകി. എ.ഡി.ജി.പി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, എ.ഐ.ജി ഹരിശങ്കർ തുടങ്ങിയവർ പങ്കെടുത്തു.