ചിറയിൻകീഴ്: രണ്ടുമാസത്തിനുള്ളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് സമ്പൂർണ ഓൺലൈൻ പഠന സംവിധാനത്തിലേയ്ക്ക് മാറുന്നതിന്റെ ഉദ്ഘാടനവും സ്മാർട്ട് ഫോൺ വിതരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാർക്കര ഗവൺമെന്റ് യു.പി.എസിൽ നടന്ന ചടങ്ങിൽ വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി സി.സജി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം, ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് അഡ്വ.ഫിറോസ് ലാൽ, പി.മണികണ്ഠൻ, ജസ്പിൻ മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മോഹനൻ, രാധിക പ്രദീപ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സരിത, എം.എ വാഹിദ്, ബിജു, രേണുക, ജെ.സിന്ധു,ഇ.വിജയകുമാരൻ നമ്പൂതിരി, ജി.ചന്ദ്രശേഖരൻ നായർ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുരേഷ്കുമാർ, അനൂപ്, മിനിദാസ്, എസ്.ശിവപ്രഭ, രാഖി, അനീഷ്.ആർ, അൻസിൽ അൻസാരി, ഫാത്തിമ ഷാക്കിർ, ഷൈജാ ആന്റണി, സൂസി ബിനു, മനുമോൻ ആർ.പി, ബേബി.വി, ഷീബ.ബി.എസ്, മേടയിൽ ശ്രീകുമാർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ വി.വിജയകുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ജി.വ്യാസൻ, സി.രവീന്ദ്രൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ രാജേഷ് ബി.നായർ, ജോഷി ബായ്, സി.പി.ഐ പ്രതിനിധി കളിയിൽപ്പുര രാധാകൃഷ്ണൻ നായർ, ബി.ജെ.പി പ്രതിനിധി ഹരി.ജി.ശാർക്കര, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, ബിന്ദുലേഖ എന്നിവർ പങ്കെടുത്തു.