തിരുവനന്തപുരം: കർഷകർക്ക് സൗരോർജ്ജവൈദ്യുതി ഉപയോഗിച്ച് ജലസേചന പമ്പുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരത്തിൽ പി.എം.കുസുംപദ്ധതി പ്രയോജനപ്പെടുത്തുന്നതിന് പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കാൻ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർദ്ദേശം നൽകി. കെ.എസ്.ഇ.ബി.യും അനർട്ടും കൃഷിവകുപ്പും സംയുക്തമായി ഇത് തയ്യാറാക്കും.ഇത് സംബന്ധിച്ച് കൃഷി മന്ത്രി പി.പ്രസാദുമായും അദ്ദേഹം ചർച്ച നടത്തി.