മലയിൻകീഴ്: ഇടതുസർക്കാരിനെതിരെ മരംകൊള്ള ആരോപിച്ച് കാട്ടാക്കട നിയോജകമണ്ഡലം കമ്മിറ്റി കുണ്ടമൺഭാഗത്ത് സംഘടിപ്പിച്ച ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു. പെരുകാവ് മണ്ഡലം പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പേയാട് ശശി, വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.ബാബുകുമാർ, യു.ഡി.എഫ് കൺവീനർ എം.എ. കരീം, കാക്കട വിജയൻ ( ആർ.എസ്.പി ), ദിലീപ് തമ്പി ( ജെ.എസ്.എസ് ), വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി, പഞ്ചായത്ത് അംഗം റോസ്‌മേരി, സേവ്യർ, വസന്തകുമാർ, കുസുമകുമാരി എന്നിവർ സംസാരിച്ചു.