jun24a

ആറ്റിങ്ങൽ: സത്യസായി ഓർഫനേജ് ട്രസ്റ്റ് - കേരളയുടെ രജത ജൂബിലിയോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന സൗജന്യ മൊബൈൽ മെഡിക്കൽ സ്റ്റോറിന്റെ ഫ്ളാഗ് ഓഫ് കർമ്മവും ഉദ്ഘാടനവും തോന്നയ്ക്കൽ സായിഗ്രാമത്തിൽ മന്ത്രി ആന്റണി രാജു നിർവഹിച്ചു.

മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ സ്വാഗതം പറഞ്ഞു. സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ,​ വാർഡ് മെമ്പർമാരായ മനോജ്,​തോന്നയ്ക്കൽ രവി, ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. മുട്ടത്തറ വിജയകുമാർ, പ്രൊഫ. ബി. വിജയകുമാർ മധു,​ അബ്ദുൾ സഫീർ,​ പി.എസ്. രാജൻ നായർ, ഡോ. വി. വിജയൻ, ഇ.എസ്. അശോക് കുമാർ എന്നിവർ സംസാരിച്ചു.