നാഗർകോവിൽ: കന്യാകുമാരിയിൽ രാത്രി വീടുകളിൽ നിന്ന് ബൈക്ക് മോഷ്ടിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. ടിന്റുകൽ പഴനി സ്വദേശി വലിയമുത്തിന്റെ മകൻ അനീഷാണ് (27) ഇന്നലെ പിടിയിലായത്. ആരുവാമൊഴി, ഭൂതപ്പാണ്ടി, അഞ്ചുഗ്രാമം എന്നീ സ്ഥലങ്ങളിൽ ബൈക്ക് മോഷണം പോകുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് അഞ്ചുഗ്രാം എസ്.ഐ ജെസി മേനക അഞ്ചുഗ്രാമത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് അനീഷ് പിടിയിലായത്. കൂടാതെ ഇയാളുടെ പക്കൽനിന്ന് മൂന്ന് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.