പൂവാർ: കാഞ്ഞിരംകുളം പി.കെ.എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ കരുതൽ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഉദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജകുമാരി, പഞ്ചായത്ത് അംഗം വി.ബി. അനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി ചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ മരിയ ഷീല, ഹെെഡ്മാസ്റ്റർ ഷിബു.സി, സ്റ്റാഫ് സെക്രട്ടറി പ്രദീപ് കുമാർ.എസ്, കാഞ്ഞിരംകുളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വൈ. സരസ ദാസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ.ജോണി തുടങ്ങിയവർ പങ്കെടുത്തു.