vilavoorkal-ghss

മലയിൻകീഴ്: വിളവൂർക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 41 സ്മാർട്ട്ഫോൺ, 2 ടി.വി, 1 ടാബ് എന്നിവ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി. പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാക്യഷ്ണൻ, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം സജീനകുമാർ, വാർഡ് അംഗം ജയകുമാരി ശ്രീകുമാർ, പ്രിൻസിപ്പൽ ബി.ആർ.പ്രീത, രാജു കണ്ണംന്താനം, ഹെഡ്മാസ്റ്റർ ഗോപകുമാർ എന്നിവർ സംസാരിച്ചു.