പൂവാർ: വനം കൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കാഞ്ഞിരംകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യു.ഡി.എഫ് ധർണ എം. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണയിൽ ബ്ലോക്ക് പ്രസിഡന്റ് ആർ. ശിവകുമാർ, മണ്ഡലം പ്രസിഡന്റ് വൈ. സരസദാസ്, ഡി.സി.സി സെക്രട്ടറി സി.എസ്. ലെനിൻ, മണ്ഡലം വൈസ് പ്രസിഡന്റ് ആർ. തങ്കരാജ്, ബ്ലോക്ക് സെക്രട്ടറി ജെ.കെ. വിജയസിംഗ്, എസ്. അജി കുമാർ, പി. ജോണി, കെ.ആർ. റെജിമോൻ, ടി.ഒ. സുനിൽകുമാർ, പി. അജിൻ, കെ.വി. സാം, ഒളിവർ സുരേഷ്, ഐജു രാധാകൃഷ്ണൻ, മെമ്പർമാരായ ചന്ദ്രൻ, ബി. മര്യാലിറ്റി, ജെസി, ലൗലി റോസ് തുടങ്ങിയവർ പങ്കെടുത്തു.